Parish Notices

PARISH DAY CELEBRATION AT SACRED HEART SCHOOL FROM 4 PM ONWARDS ON 5TH SEPT 2010
































































































































































Daily Scriptural Reflections

Readings: Isaiah 49:13-23; Acts 8:14-25; Ephesus 2:1-7: John 16:16-24



ഉയിര്‍പ്പ്‌ നാലാം ഞായര്‍

വി.യോഹന്നാന്റെ സുവിശേഷത്തില്‍ കര്‍ത്താവ്‌ തന്റെ ശിഷ്യന്മാരോട്‌ അരുള്‍ചെയ്യുന്ന വിടവാങ്ങല്‍ സന്ദേശത്തിന്റെ ഭാഗമാണ്‌ ഇന്നത്തെ സുവിശേഷം. യോഹന്നാന്‍ 16. 1-4 വരെയുളള വാക്യങ്ങളില്‍ ശിഷ്യന്മാര്‍ക്കുണ്‌ടാകാന്‍ പോകുന്ന പീഠകളെകുറിച്ച്‌ പറയുന്നു. അവര്‍ തങ്ങളുടെ മതനേതാക്കളാലും മറ്റ്‌ വിശ്വാസികളാലും പീഠിപ്പിക്കപ്പെടുകയും ചിലരൊക്കെ കൊലചെയ്യപ്പെടുകയും ചെയ്യും. ക്രിസ്‌തുശിഷ്യനെ പീഡിപ്പിക്കുന്നവന്‍ ദൈവത്തിന്‌ ബലിയര്‍പ്പിക്കുന്നുവെന്ന്‌ കരുതിയായിരിക്കും അത്‌ ചെയ്യുക. ഇത്‌ സഭയുടെ അനുഭവവും ആയിരുന്നു (അപ്പ 8.1-3). ലോകത്തിലുളള എല്ലാ മതങ്ങളിലും മതഭ്രാന്ത്‌ ഏറിവരുന്ന ഇക്കാലത്ത്‌ ക്രിസ്‌തുശിഷ്യന്‍ മതഭ്രാന്തന്മാരില്‍ നിന്നും നിരീശ്വരവാദികളില്‍ നിന്നും അനുഭവിക്കേണ്‌ടിവരുന്ന പീഡകളെ കര്‍ത്താവിന്റെ ഈ വചനങ്ങളുടെ ഈ പശ്ചാത്തലത്തില്‍ നമുക്ക്‌ ഉള്‍കൊളളാനും സമചിത്തതയുളള വിശ്വാസികളായിരിക്കാനും കഴിയും.

വരാന്‍പോകുന്ന പീഡനങ്ങളുടെ ദിനങ്ങളെകുറിച്ച്‌ കര്‍ത്താവ്‌ പറഞ്ഞു കഴിഞ്ഞപ്പോള്‍ ശിഷ്യര്‍ ദുഃഖിതരായി. അവരുടെ ദുഃഖം കണ്‌ട കര്‍ത്താവ്‌ അവര്‍ക്ക്‌ ആശ്വാസപ്രദനായി പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്‌തു (യോഹ16.5-15). കര്‍ത്താവ്‌ പോയാല്‍ മാത്രമേ ആശ്വാസ ദായകനായ പരിശുദ്ധാത്മാവ്‌ ശിഷ്യരില്‍ വരുകയുളളു. അവന്‍ വന്നുകഴിയുമ്പോള്‍ ക്രിസ്‌തു ശിഷ്യരെ, പരിശുദ്ധമറിയത്തെ എന്നതുപോലെ രൂപാന്തരപ്പെടുത്തുകയും ക്രിസ്‌തുവിന്റെ മൗതിക ശരിരത്തിന്റെ ഭാഗമാക്കി അവരെ മാറ്റുകയും ചെയ്യും. പിശുദ്ധാത്മാവിലൂടെ നടക്കാന്‍പോകുന്ന ഈ രൂപാന്തരികരണം സാധ്യമാകണമെങ്കില്‍ കര്‍ത്താവ്‌ മരിക്കുകയും ശിഷ്യരില്‍ നിന്ന്‌ വേര്‍പിരിയുകയും വേണം.

കര്‍ത്താവ്‌ പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്‌തതിന്‌ ശേഷമുളള ഭാഗമാണ്‌ ഇന്നത്തെ സുവിശേഷം (16.16-24). അവിടുന്നു പറഞ്ഞു അല്‌പസമയം കഴിഞ്ഞാല്‍ നിങ്ങളെന്നെ കാണുകയില്ല; വീണ്‌ടും അല്‌പസമയം കഴിഞ്ഞാല്‍ നിങ്ങളെന്നെ കാണും. അല്‌പ സമയം എന്നപ്രയോഗത്തിന്‌ രണ്‌ട്‌ അര്‍ത്ഥമുളളതായി കാണാം. 1) അല്‌പ സമയം എന്നത്‌ കര്‍ത്താവ്‌ മരിച്ചശേഷം അവന്റെ ഉത്ഥാനംവരെ പാതാളത്തില്‍ വസിച്ച മണിക്കുറുകളാണ്‌. കര്‍ത്താവ്‌ ഉത്ഥാനശേഷം വീണ്‌ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഈ അര്‍ത്ഥമാണ്‌ ശിഷ്യര്‍ക്ക്‌ മനസ്സിലായത്‌. അന്ന്‌ അവരുടെ ദുഃഖം സന്തോഷമായി മാറുകയും ലോകത്തിന്‌ ഒരിക്കലും നശിപ്പിക്കാന്‍ കഴിയാത്ത അനന്ദത്തിലേക്ക്‌ അവരെ നയിക്കുകയും ചെയ്‌തു. കാരണം കര്‍ത്താവ്‌ ഉയിര്‍ത്തു എന്നത്‌ ഒരു നിത്യസത്യമാണ്‌.

സുവിശേഷത്തിന്റ പശ്ചാത്തലത്തില്‍ അല്‌പസമയം എന്നതിന്‌ രണ്‌ ടാമത്‌ ഒരര്‍ത്ഥകൂടിയുണ്‌ട്‌: അല്‌പസമയമെന്നത്‌ കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനും അവന്റെ രണ്‌ടാംവരവിനുമിടയിലുമുളള ചുരുങ്ങിയ കാലഘട്ടമാണ്‌. കര്‍ത്താവ്‌ മരിച്ചതിനുശേഷം മൂന്നാം ദിവസം ഉയിര്‍ത്തതായി കണ്‌ട ക്രിസ്‌തു ശിഷ്യര്‍ അവന്റെ രണ്‌ടാംവരവും കാലതാമസമില്ലാതെ ഉണ്‌ടാകുമെന്ന്‌ പ്രതീക്ഷിച്ചു (അപ്പ 1.6-11). എന്നാല്‍ ഈ അല്‌പസംയത്തിന്‌ കുറച്ചുകൂടി ദൈര്‍ഘ്യമുണ്‌ടെന്ന്‌ സഭയ്‌ക്ക്‌ പീന്നിട്‌ മനസ്സിലായി. ദൈര്‍ഘ്യമുളളതെങ്കിലും നിത്യതയോട്‌ തുലനം ചെയ്യുമ്പോള്‍ ഇത്‌ അല്‌പസമയം തന്നെയാണ്‌. ഈ കാലഘട്ടത്തിലെ സഹായകനായാണ്‌ കര്‍ത്താവ്‌ പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്‌തതും നല്‌കുന്നതും. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ നയിക്കപ്പെടുന്ന ക്രിസ്‌തുശിഷ്യന്‍ (16.13) സേന്താഷത്തിന്റെയും അനന്ദത്തിന്റെയും ജീവിതം സ്വന്തമാക്കുകയും കര്‍ത്താവിന്റെ രണ്‌ടാം വരവില്‍ ഈ സന്തോഷമെല്ലാം പൂര്‍ണ്ണമാക്കപ്പെടുകയും ചെയ്യും (16.22). ലോകത്തിന്‌ നശിപ്പിക്കാന്‍ കഴിയുന്ന സന്തോഷമല്ലത്‌. അത്‌ ഉത്ഥിതനായ, എന്നും ജീവിക്കുന്ന കര്‍ത്താവിനോട്‌ ഒന്നായിതിരുന്നതില്‍ നിന്ന്‌ ലഭിക്കുന്ന സന്തോഷമാണ്‌.

ഈ സന്തോഷത്തിന്റെ പൂര്‍ത്തിയില്‍ കര്‍ത്താവിനെ കണ്‌ടുമുട്ടുമ്പോള്‍ ശിഷ്യന്‌ ഒന്നും ചോദിക്കാനുണ്‌ടാവുകയില്ല. എന്തെങ്കിലും ഭൗതിക നന്മകള്‍ ലഭിക്കുന്നതിനുളള ചോദ്യമല്ലിത്‌. മറിച്ച്‌ ദൈവീകമായ അറിവിനുവേണ്‌ടിയുളള ചോദ്യമാണത്‌ (16.19). പരിശുദ്ധാത്മാവിനാല്‍ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ നയിക്കപ്പെടുന്നവന്‌(16.13) പിന്നീട്‌ ക്രിസ്‌തു രഹസത്യത്തെകുറിച്ച്‌ സംശയം ഒന്നും ഉണ്‌ടവുകയില്ല. അവന്‍ വിശ്വാസത്തിന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കും. വിശ്വസിക്കുന്നകാര്യങ്ങളില്‍ സംശയമുളളവന്‍ പരിശുദ്ധാത്മാവിന്റെ കൃപയില്ലാത്തവനാണ്‌.

അന്ന്‌ ക്രിസ്‌തുശിഷ്യന്‍ പിതാവിനോട്‌ ചോദിക്കുന്നതെന്തും പിതാവ്‌ ചെയ്‌തുകൊടുക്കും. ഇതും എന്തെങ്കിലും ഭൗതിക നന്മയ്‌ക്കുവേണ്‌ടിയുളള യാചനയല്ല. ദൈവാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്താല്‍ ദൈവപിതാവുമായി ഒന്നായിതീര്‍ന്ന ശിഷ്യന്റെ ചിന്തകള്‍ അന്ന്‌ ദൈവത്തോട്‌ ചോദിക്കുന്നത്‌ ദൈവീക കാര്യങ്ങള്‍ മാത്രമായിരിക്കും. അവന്‍ ചോദിക്കുന്നതെല്ലാം ലഭിക്കുകയും ചെയ്യും. ആ പിതൃപുത്ര അനുഭവത്തിന്റെ ഫലമായി ജീവിതം സന്തോഷപൂരിതമാകും. കര്‍ത്താവ്‌ തന്റെ ശിഷ്യരെ ഉപമിച്ചത്‌ താനാകുന്ന മുന്തിരിവളളിയിലെ ശാഖകളോടാണ്‌. ഒരു ശാഖ മുന്തിരിവളളിയോട്‌ ചോദിക്കുന്നത്‌ മുന്തിരിപഴങ്ങള്‍ കായിക്കുവാനുളള ജീവരസത്തിനുവേണ്‌ടിമാത്രമാണ്‌, മറ്റ്‌ പഴങ്ങളോ പുഷ്‌പങ്ങളോ ജനിപ്പിക്കുന്നതിനുവേണ്‌ടിയുളള കഴിവിനല്ല. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ക്രിസ്‌തു ശിഷ്യന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ പഠിച്ചവനാണ്‌. അവന്‍ ''സ്വര്‍ഗ്ഗസ്ഥാനായ ഞങ്ങളുടെ പിതാവേ'' പൂര്‍ണ്ണ ഹൃദയത്തോടെ പ്രാര്‍ത്ഥിക്കുമെന്നര്‍ത്ഥം.

അല്‌പസമയം എന്നതിന്‌ രണ്‌ടര്‍ത്ഥമുണ്‌ടെന്ന്‌ നാം കണ്‌ടു. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ച്‌ ബൈബിളിലെ ഓരോ വചനത്തിനും എഴുപത്തിരണ്‌ട്‌ അര്‍ത്ഥങ്ങള്‍ വീതമുണ്‌ട്‌. സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ നയിക്കുന്ന പരിശുദ്ധാത്മാവ്‌ കാലഘട്ടത്തിനനുസരിച്ച്‌ വചനം വ്യഖ്യാനിക്കാന്‍ സഭയെ പ്രാപ്‌തയാക്കുകയാണ്‌ ചെയ്യുന്നത്‌. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും കഷ്ടപ്പാടുകളുമെല്ലാം നിത്യതയോട്‌ തുലനം ചെയ്യുമ്പോള്‍ അല്‌പസമയത്തേക്ക്‌ മാതത്രമേ നിലന്‌ല്‍ക്കുന്നുളളു എന്ന തിരിച്ചറിവാണ്‌ ഉത്ഥിതനായ ക്രിസ്‌തുവില്‍ സന്തോഷിക്കാന്‍ വിശ്വാസിയെ പ്രാപതനാക്കുന്നത്‌.